Posts

ചേർന്നിരിക്കട്ടെ നമ്മുടെ കുടുംബങ്ങൾ

  നബി(സ്വ) പറഞ്ഞു: അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ കുടുംബ ബന്ധത്തെ ചേർത്തു നിർത്തട്ടെ (ബുഖാരി). സ്വിലതുർറഹിം അഥവാ കുടുംബബന്ധം ചേർക്കൽ ഇസ്‌ലാം വളരെ പ്രാധാന്യം കൽപിച്ച ജീവിത ധർമമാണ്. മാതൃപിതൃ വഴിയിലുള്ള കടുംബങ്ങളാണ് ഇത് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. എന്റെ ഉമ്മ/ഉപ്പ, എന്റെ മകൻ/മകൾ എന്ന ബന്ധം നൈസർഗികമായി തന്നെ ഊഷ്മളമാണ്. ഈ ഊഷ്മളത സ്വന്തം മാതൃ-പിതൃ സഹോദരങ്ങളിലേക്കും പരക്കുന്നുണ്ട്. പക്ഷേ, അവരുടെ വിവാഹ ബന്ധങ്ങളും രണ്ടാം തലമുറയായ സന്തതികളും പരസ്പരം വിവാഹ ബന്ധം അനുവദനീയമാകുന്ന വിധത്തിൽ അകൽച്ച പ്രാപിക്കുന്നുണ്ട്. അനന്തരാവാകാശത്തിൽ ഒന്നാം സ്ഥാനത്തില്ലെങ്കിലും പവിത്രവും ഗൗരവവുമാണീ ബന്ധവും. എന്റെ ഉമ്മ, എന്റെ ഉപ്പ എന്ന് പറയുന്നതിൽ നിന്നും വളരെ അകലെ യല്ലല്ലോ എന്റെ മൂത്തമ്മ, എന്റെ അമ്മാവൻ, എന്റെ അമ്മായി, എന്റെ മൂത്താപ്പ എന്നൊക്കെ പറയുന്നത്. ദവുൽഅർഹാം എന്ന് വ്യവഹരിക്കുന്ന ബന്ധുക്കളോട് അടുപ്പം നിലനിർത്തുന്നതിൽ വരാനിടയുള്ള പോരായ്മ മറികടക്കാൻ പ്രചോദനമാകുന്ന ഉണർത്തലാണ് തിരുനബി(സ്വ) ഉപരി ഹദീസിലൂടെ നൽകിയി രിക്കുന്നത്. തന്റെ വിശ്വാസം സംരക്ഷിക്കാൻ വിശ്വാസി കാണിക്കുന്ന ജാഗ്രത കുടുംബബന്ധം...

കുടുംബം സ്വർഗമാക്കാം സകുടുംബം സ്വർഗം നേടാം

  ഒരു വ്യക്തി ഏറ്റവും നല്ല സ്വഭാവവും പെരുമാറ്റവും കാഴ്ചവെക്കേണ്ടത് സ്വന്തം കുടുംബത്തിലാണ്. കുടുംബ ശുശ്രൂഷയുടെ മനോഹരങ്ങളായ പാഠങ്ങളും മാതൃകകളും അവതരിപ്പിച്ച പ്രവാചകർ(സ്വ) ഉദ്‌ബോധിപ്പിച്ചു: നിങ്ങളിൽ ഏറ്റവും മാന്യർ സ്വകുടുംബത്തോട് ഏറ്റവും നല്ല നിലയിൽ വർത്തിക്കുന്നവരാണ്. ഞാൻ എന്റെ കുടുംബത്തോട് ഏറ്റവും നല്ല സഹകാരിയാണ് (തുർമുദി, ഇബ്‌നുമാജ). കുടുംബജീവിതത്തിൽ മധുരവാത്സല്യങ്ങൾ നിറഞ്ഞുനിൽക്കണമെന്നാണ് തിരുനബിയുടെ ആഗ്രഹം. ആഇശ(റ) നിവേദനം ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: വിശ്വാസികളിൽ ഏറ്റവും സമ്പൂർണത കൈവരിച്ചവർ ഏറ്റവും നല്ല സൽസ്വഭാവികളാണ്, സ്വകുടംബത്തോട് ഏറ്റവും കൃപാ വാത്സല്യം കാണിക്കുന്നവരാണവർ (അഹ്‌മദ്, ബൈഹഖി). അതുവഴി കുടുംബം സ്വർഗ സമാനമായിത്തീരുമെന്നു മാത്രമല്ല, അനശ്വര സ്വർഗലോകം സ്വായത്തമാക്കാൻ വഴിതെളിയുകയും ചെയ്യും. ഈ വസ്തുതകളെല്ലാം വിശുദ്ധ ഖുർആൻ പ്രകാശിപ്പിക്കുന്നുണ്ട്. യഥാർത്ഥ വിശ്വാസികളുടെ ഗുണഗണങ്ങൾ എണ്ണുമ്പോൾ ഖുർആൻ അവസാനമായി പറയുന്നതിങ്ങനെ: ഞങ്ങളുടെ ഇണകളിൽനിന്നും മക്കളിൽനിന്നും നീ ഞങ്ങൾക്ക് നയനാനന്ദം പ്രദാനം ചെയ്യേണമേ എന്നും ഞങ്ങളെ ഭക്തന്മാർക്ക് മാതൃകാ വ്യക്തിത്വങ്ങളാക്കേണമേ എന്നും പ്രാർത്ഥിക്...

പള്ളി നി൪മ്മാണവും പരിപാലനവും

  അല്ലാഹുവിന്റെ ഭവനങ്ങള്‍ (بُيُوتُ اللَّـهِ) എന്നാണ് പള്ളികള്‍ അറിയപ്പെടുന്നത്. നാടുകളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് അവിടെയുള്ള പള്ളികളാണെന്ന് നബി(സ്വ) നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ أَحَبُّ الْبِلاَدِ إِلَى اللَّهِ مَسَاجِدُهَا وَأَبْغَضُ الْبِلاَدِ إِلَى اللَّهِ أَسْوَاقُهَا അബൂഹുറൈറയില്‍(റ) നിന്ന് നിവദനം. നബി(സ്വ) പറഞ്ഞു: നാടുകളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് അവിടെയുള്ള പള്ളികളും ഏറ്റവും വെറുപ്പുള്ളത് അങ്ങാടികളുമാകുന്നു. (മുസ്‌ലിം:671) ഇസ്‌ലാമിക സമൂഹത്തിൽ പള്ളികൾക്കുള്ള സ്ഥാനം വളരെ വലുതാണ്. ആരാധനാലയമെന്ന നിലയിൽ മാത്രമല്ല, സാംസ്കാരിക കേന്ദ്രവും കൂടിയായാണ് ഇസ്‌ലാം പള്ളിയെ കണക്കാക്കുന്നത്‌. സാഷ്ടാംഗം (സുജൂദ്‌) ചെയ്യുന്ന സ്ഥലം എന്ന അർഥത്തിൽ ‘മസ്ജിദ്‌’ എന്നാണ് പള്ളിക്ക്‌ അല്ലാഹു നൽകിയ പേര്. നമസ്കാരം നിർവ്വഹിക്കുവാനും അല്ലാഹുവിന്റെ സ്മരണ നിലനിർത്താനും മുസ്‌ലിം സമൂഹത്തിന്റെ പൊതുകാര്യങ്ങൾ കൈകാര്യം ചെയ്യാനുമുള്ള കേന്ദ്രമായി പള്ളികൾ പ്രവർത്തിക്കുന്നു. فِى بُيُوتٍ أَذِنَ ٱللَّهُ أَن تُرْفَعَ وَيُذْ...