ചേർന്നിരിക്കട്ടെ നമ്മുടെ കുടുംബങ്ങൾ
നബി(സ്വ) പറഞ്ഞു: അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ കുടുംബ ബന്ധത്തെ ചേർത്തു നിർത്തട്ടെ (ബുഖാരി). സ്വിലതുർറഹിം അഥവാ കുടുംബബന്ധം ചേർക്കൽ ഇസ്‌ലാം വളരെ പ്രാധാന്യം കൽപിച്ച ജീവിത ധർമമാണ്. മാതൃപിതൃ വഴിയിലുള്ള കടുംബങ്ങളാണ് ഇത് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. എന്റെ ഉമ്മ/ഉപ്പ, എന്റെ മകൻ/മകൾ എന്ന ബന്ധം നൈസർഗികമായി തന്നെ ഊഷ്മളമാണ്. ഈ ഊഷ്മളത സ്വന്തം മാതൃ-പിതൃ സഹോദരങ്ങളിലേക്കും പരക്കുന്നുണ്ട്. പക്ഷേ, അവരുടെ വിവാഹ ബന്ധങ്ങളും രണ്ടാം തലമുറയായ സന്തതികളും പരസ്പരം വിവാഹ ബന്ധം അനുവദനീയമാകുന്ന വിധത്തിൽ അകൽച്ച പ്രാപിക്കുന്നുണ്ട്. അനന്തരാവാകാശത്തിൽ ഒന്നാം സ്ഥാനത്തില്ലെങ്കിലും പവിത്രവും ഗൗരവവുമാണീ ബന്ധവും. എന്റെ ഉമ്മ, എന്റെ ഉപ്പ എന്ന് പറയുന്നതിൽ നിന്നും വളരെ അകലെ യല്ലല്ലോ എന്റെ മൂത്തമ്മ, എന്റെ അമ്മാവൻ, എന്റെ അമ്മായി, എന്റെ മൂത്താപ്പ എന്നൊക്കെ പറയുന്നത്. ദവുൽഅർഹാം എന്ന് വ്യവഹരിക്കുന്ന ബന്ധുക്കളോട് അടുപ്പം നിലനിർത്തുന്നതിൽ വരാനിടയുള്ള പോരായ്മ മറികടക്കാൻ പ്രചോദനമാകുന്ന ഉണർത്തലാണ് തിരുനബി(സ്വ) ഉപരി ഹദീസിലൂടെ നൽകിയി രിക്കുന്നത്. തന്റെ വിശ്വാസം സംരക്ഷിക്കാൻ വിശ്വാസി കാണിക്കുന്ന ജാഗ്രത കുടുംബബന്ധം സംര